Monday, February 20, 2012

മൂലഭദ്രി - ഒരു ഗൂഢ ഭാഷ,

കെസ്സാ ലുവൃപ്പുഅഅര്‍ഉഉം മനല്‍ആഷം.

ഒന്നും പിടി കിട്ടിയില്ല? കുഴപ്പമില്ല! നമുക്ക് നോക്കാം.

മൂലഭദ്രി എന്ന ഗൂഢഭാഷയില്‍ എഴുതിയ ഒരു വാചകമാണ് മുകളില്‍ കൊടുത്തത്. പുരാതന തിരുവിതാംകൂറില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും മറ്റും ചാരന്മാരില്‍ നിന്നും മറച്ചു വെക്കേണ്ട കാര്യങ്ങള്‍ ഈ ഭാഷയിലായിരുന്നത്രെ പറയുകയും എഴുതുകയും ചെയ്തിരുന്നത്. മൂലദേവീ ഭാഷയെന്നും ചിലര്‍ ഇതിനെ വിവരിക്കും.

കാര്യം വളരെ നിസ്സാരമാണ്. അക്ഷരങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ പരസ്പരം മാറ്റി ഉപയോഗിച്ചാല്‍ ഈ ഭാഷയായി. പക്ഷെ പ്രയോഗത്തില്‍ കൊണ്ടു വരാന്‍ നിരന്തര പരിശീലനം കൂടിയേ തീരൂ.



“എല്ലാ സുഹൃത്തുക്കള്‍ക്കും നമസ്കാരം.“ എന്നാണ് മുകളില്‍ എഴുതിയത്.

എങ്ങനെ ഈ ഭാഷ എഴുതാം എന്ന് നോക്കാം.


സ്വരങ്ങള്‍ക്ക് പകരം “ക“ കാരം ചേർക്കണം. കകാരം വരുന്നിടത്തെല്ലാം ലോപിപ്പിച്ച് അതതിൽ ഉൾച്ചേർന്നിരിക്കുന്ന സ്വരങ്ങൾ മാത്രം ഉപയോഗിക്കണം.


അംഅഃ
കാകികീ കുകൂകൃകെ കേകൈകൊകോ കൗകംകഃ
ഉദാ: അകം = ക‌അം
മറ്റ് അക്ഷരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിധം പരസ്പരം മാറ്റി ഉപയോഗിക്കണം: 
ഖ - ഗഘ - ങച - ട
ഛ -ഠജ - ഝഞ - ബ
ഡ - ഢത - പദ - ധ
ഥ - ഫബ - ഭമ - ന
യ - ശര - ഷല - സ
വ - ഹ ക്ഷ - ളഴ - റ
ങ്ക - ഞ്ചണ്ട - ന്ത
മ്പ - ന്നന്റ - റ്റ
ൻ - ൽ ർ - ൾ
ക്ക - അ‌അ
  • സംഖ്യകളും തിരിച്ച് ഉപയോഗിക്കണം
1 - 23 - 45 - 6 7 - 89 - 0
നിയമങ്ങൾ ഓർത്തുവെക്കാൻ പ്രയാസം തന്നെ. പക്ഷെ ഈ ശ്ലോകം ഓര്‍ത്ത് വെച്ചാല്‍ മതി.

അകോ ഖഗോ ഘങശ്ചൈവ
ചടോ ഞണ തപോ നമഃ
ജഝോ ഡഢോ ദധശ്ചൈവ
ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ
വഹ ക്ഷള ഴറ ക്രമാൽ
ങ്കഞ്ച ണ്ടന്ത മ്പന്ന ന്ററ്റ ൻൽ ർൾ

ഈ ഉദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കുക: മലയാള കവിത = നസശാക്ഷ അഹിപ
2012 = 1921

അക്ഷരങ്ങളുടെ പരസ്പര മാറ്റ ക്രമങ്ങളില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി സ്വന്തം ഗൂഢ ഭാഷ വികസിപ്പിച്ച് നോക്കുക.

26 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞങ്ങൾ കൂട്ടുകാർ തമ്മിൽ പറയുവാൻ ഉപയോഗിച്ചിരുന്ന ഒരു ലളിതസംവിധാനം ഓരോ അക്ഷരങ്ങളുടെയും മുന്നിൽ സ ചേർക്കുക പോയി എന്നു പരയണം എങ്കിൽ "സാപോ സായി" എന്നതുപൊലെ പക്ഷെ ഇതു പലപ്പോഴും ഉപയോഗിച്ചിരുന്നത് തെറിപറയുവാനായിരുന്നു എന്നു മാത്രം.

പിന്നൊന്ന് ചൊറിച്ചു മല്ലൽ അതു പിന്നെ സർവസാധാരനം ആയിരുന്നല്ലൊ അല്ലെ

ajith said...

നേരേ വാ നേരേ പോ..എന്നാണെന്റെ പ്രകൃതം

എ ജെ said...

എന്റെ അജിത്തേ, നമ്മുടെ റോഡിലൂടെ പോലും നേരെ പോകാനാകില്ല. പിന്നല്ലേ നേരെ വാ/പോ....

ഇന്ത്യാ ഹെറിറ്റേജ്, ഒരു കാലത്ത് സകാരം നിരത്തിലും കോളേജുകളിലും വീശിയടിച്ചിരുന്നു. തെറിയിലേക്ക് മാറിയത് കൊണ്ടാണെന്ന് തോന്നുന്നു, അത് പതുക്കെ കെട്ടടങ്ങിയത്. ചൊറിച്ചു മല്ലലിന്റെ വിധിയും അതു തന്നെ യായിരുന്നല്ലോ.

Unknown said...

ആഹ്.. അപ്പടിയാ.. :)
ഇതൊക്കെ റീകോഡ് ചെയ്യാന്‍ ഇത്തിരി പാട് തന്നെയാണ്ന്ന് തോന്നുന്നു :)

അറിവ് പങ്ക് വെച്ചതിനു നന്ദിയോടെ..
ആശംസകളോടെ..

ente lokam said...

ജോസ് പ്രകാശും പോയി ..ഇല്ലെങ്കില്‍
ഒരു സ്വിച്ച് ഇട്ടാല്‍ ഇതെല്ലം
കിളി പറയുമ്പോലെ തിരിച്ചു
പറയിപ്പിക്കംയിരുന്നു ..കൊള്ളാം
പക്ഷെ ഇനി പഠിക്കാന്‍ ഒക്കെ എവിടെ
സമയം ?...ഉടനെ മലയാളം ഐ പാടില്‍
വരുമായിരിക്കും !!

അനശ്വര said...

english letters ഒരു ചതുരപ്പെട്ടിയിലാക്കി മാറ്റി എഴുതി കോഡ് ഉണ്ടാക്കി കളിച്ചിരുന്നു. മലയാളത്തില്‍ ആദ്യായാ കേള്‍ക്കുന്നത്...ഒക്കെ ഒരു രസം അല്ലെ?

Echmukutty said...

ഈ കോഡ് ഭാഷ തിരുവിതാം കൂർ സൈന്യം ഉപയോഗിച്ചിരുന്നു. സി വി രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിൽ ഈ ഭാഷയുണ്ട്. തസ്നറാധതുഷപ്പ് എന്നാൽ പത്നാഭപുരത്ത് എന്നാണെന്ന് ഞാൻ ഓർമ്മിയ്ക്കുന്നു. മറ്റൊരു വാക്ക് ലുളി അ അഞ്ഞം എന്നായിരുന്നു. അതിപ്പോൾ ഓർക്കാനാവുന്നില്ല. പുസ്തകം നോക്കിയിട്ട് ഇപ്പോൾ കാണുന്നുമില്ല. മൂലഭദ്രം എന്നായിരുന്നു കേട്ടു പഠിച്ചത്.

എന്തായാലും ഇത് നന്നായി. ഈ പരിശ്രമത്തീന് അഭിനന്ദനങ്ങൾ....

Echmukutty said...

പത്മനാഭപുരത്ത് എന്നു വായിയ്ക്കണേ!

Echmukutty said...

ലൂളി അ അഞ്ഞം എന്നാൽ സുക്ഷിയ്ക്കണം എന്നാണെന്ന് തോന്നുന്നു.

മാനവധ്വനി said...

നന്നായിരിക്കുന്നു..നിശാസുരഭി തന്ന ലിങ്കിലൂടെ വന്നതാണ്‌..

ആശംസകൾ

പട്ടേപ്പാടം റാംജി said...

ഓര്‍ത്തുവെക്കാന്‍ വലിയ പ്രയാസം. ആദ്യമായിരുന്നെന്കില്‍ ഒരു കൈ നോക്കാമായിരുന്നു.

വി.എ || V.A said...

...പഴയ പട്ടാളക്കാരനെപ്പോലെ ഞാനും ഒന്നു ശ്രമിച്ചുനോക്കി. തല കറങ്ങുന്നതുപോലെ ഒരു തോന്നൽ. അല്ലേ മാഷേ, ഞാനിപ്പൊ പത്മനാഭപുരം കൊട്ടാരത്തിനുള്ളിലെ ഭൂഗർഭ അറയിലാണോ? ഈ ‘നിശാസുരഭി’യാണ് എന്നെയും എത്തിച്ചത്. പുതിയ തലമുറക്കാർക്ക് അറിഞ്ഞുകൂടാത്തവയാണ് ഇതൊക്കെ...പുനരവതരിപ്പിച്ച താങ്കൾക്ക് അനുമോദനങ്ങൾ.....

പ്രയാണ്‍ said...

സംഭവം കൊള്ളാം...

MINI.M.B said...

നന്നായി. നിശസുരഭിക്ക് നന്ദി.

Areekkodan | അരീക്കോടന്‍ said...

ഇത് കടുകട്ടി തന്നെ

രഘുനാഥന്‍ said...

നല്ല പോസ്റ്റുകള്‍... അഭിനന്ദനങ്ങള്‍

ചന്തു നായർ said...

പഴയതിലെ പുതുമ....ഇത്തരം നല്ല കാര്യങ്ങൾ ബൂലോക വാസികൾ അറിക്കുന്ന് എ.ജെ.ക്ക് നംസ്കാരം...ഇനിയും തുടരുക

Jefu Jailaf said...

എളുപ്പം കൊണ്ട് നടക്കുമെന്ന് തോന്നുന്നില്ല.. സംഭവം കൊള്ളാം.. :)

ശ്രീ said...

കോഡ് ഭാഷ കൊള്ളാം. ഇത് പരിചയപ്പെടുത്തിയതിനു നന്ദി, മാഷേ :)

grkaviyoor said...

കൊള്ളാല്ലോ നല്ല സൂത്രം .പക്ഷെ നേരെ ചൊവ്വേ മലയാളം എഴുതുവാനും പറയുവാന് അറിയാത്തവരാണ് ഏറിയ പങ്കും പുതു തലമുറ അപ്പോള്‍ ഇത് പുത്യ ഒരു വഴിത്തിരിവ്

Satheesh Haripad said...

ആശ്ചര്യപ്പെടുത്തിക്കളഞ്ഞു ഈ പോസ്റ്റ്‌. ഇതുപോലെയുള്ള അപൂര്‍വ വിവരങ്ങള്‍ പങ്കു വച്ചതിനു വളരെ നന്ദി.

ആശംസകളോടെ

satheeshharipad from മഴച്ചിന്തുകള്‍

Unknown said...

ഇനിയും ഇതുപോലെയുള്ള അറിവുകള്‍ എഴുതണം. പലര്‍ക്കും ഉപകാരപ്പെട്ടേക്കാം. അഭിനന്ദനങ്ങള്‍!

kochumol(കുങ്കുമം) said...

സംഭവം കൊള്ളാം ഇത്തിരി പാടാണ് പഠിച്ചെടുക്കാന്‍ ....!!

എനിക്ക് ക്ഷ പിടിച്ചിരിക്കണ്‌ു ....എന്നത്
കെനിഅ‌അ ള തിചിടടിഷിഅ‌അണ്‌ു എന്നാണോ എഴുതണ്ടത് ..???
ഇത്ര എഴുതാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു മാഷേ...!!

കുസുമം ആര്‍ പുന്നപ്ര said...

ഇതു പഠിക്കാനല്‍പ്പം പാടാ

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തരം കോഡുഭാഷകൾ തന്നെയാണ് ഞങ്ങൾ ചാരപ്പണിയിൽ ചിലപ്പോഴൊക്കെ ഉപയോഗിക്കുക കേട്ടൊ ഭായ്

Unknown said...

വളരെക്കാലം അന്വേഷിച്ചു നടന്നതായിരുന്നു. Details തന്നതിന് നന്ദി.contact ചെയ്യാൻ ആഗ്രഹിക്കുന്നു.