Tuesday, April 26, 2011

തിരൂര്‍ ബ്ലോഗ് മീറ്റ് 17.04.2011

തുഞ്ചന്‍ പറമ്പിലെ ഉത്സവം 

ഏപ്രില്‍ പതിനേഴിനു   തുഞ്ചന്‍പറമ്പില്‍ പുലിയിറങ്ങി. പുലിയല്ല, പുലിക്കൂട്ടം തന്നെ. ആണും പെണ്ണുമായി ഒരു കൂട്ടം പുപ്പുലികള്‍. ബ്ലോഗ് മീറ്റ് അടിച്ചു പൊളിക്കുമ്പോള്‍ ചൂട് സഹിക്കാന്‍ പറ്റാതെ ഒന്ന് പുറത്ത് ഇറങ്ങിയപ്പോള്‍ കണ്ട എഴുത്തുകളും ഒരു എഴുത്താണിയും ഇതാ!

തുഞ്ചത്തെത്തിയാല്‍ ആര്‍ക്കും എഴുതാതിരിക്കാനാവില്ല തന്നെ. അതാണ് എഴുത്തച്ഛന്‍ ഇഫക്റ്റ്! ഓലയില്ലെങ്കില്‍ മുളയില്‍!




എന്തൊക്കെ പറഞ്ഞാലും, മുളങ്കൂട്ടത്തിന്റെ ഗാംഭീര്യം ഒന്നു വേറെത്തന്നെ.


ചരിത്ര പ്രസിദ്ധമായ എഴുത്താണിയും ശുകവും ഇതാ.



ബ്ലോഗ് മീറ്റിലെ ഏറ്റവും ജനത്തിരക്കേറിയ ഭാഗം സജീവ്ജിയുടെ മേശക്കപ്പുറമായിരുന്നു. ഏറ്റവും നല്ല സ്മരണികയായിരുന്നു അദ്ദേഹം എല്ലാവര്‍ക്കും നല്‍കിയത്. ആ വര നോക്കൂ! വരക്കാനെടുക്കുന്ന സമയവും!




വധിക്കപ്പെട്ടവരുടെ സന്തോഷം കാണണോ? കേരള ഹ ഹ ഹ... യില്‍ കയറി നോക്കൂ.

ഇനി ചില ബ്ലോഗ് മീറ്റ് പരിചയപ്പെടുത്തലുകള്‍:



കൂടുതല്‍ വീഡിയോകള്‍ ഉടനെ യു ട്യുബിലാക്കുന്നതാണ്. ഇന്‍ഷാ അള്ളാ!

4 comments:

കൂതറHashimܓ said...

ആഹാ വീഡിയോ പോസ്റ്റ് ആദ്യാനുഭവം :)
സന്തോഷം

>>> ഏപ്രില്‍ പതിനാലിന് തുഞ്ചന്‍പറമ്പില്‍ <<< പതിനേഴ് എന്നാക്കുമല്ലോ

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

പോസ്റ്റ് കണ്ടു.നന്നായി. സന്തോഷം. പ്രത്യേകിച്ചും എന്റെ വീഡിയോ ചിത്രം ഉള്ളപ്പൊൾ സന്തോഷം വരാതിരിക്കുന്നതെങ്ങനെ?

എ ജെ said...

നന്ദി ഹാഷിം.തെറ്റ് തിരുത്തിയിട്ടുണ്ട്.

സജീം തട്ടത്ത് മല,അറിയാതെ പറ്റിപ്പോയതാണേ..