Tuesday, November 8, 2011
Friday, August 5, 2011
ആന്‍ഡമാനിലൂടെ
യാത്രകള്‍ ഇഷ്ടമാണ് ഒരുപാട്! പക്ഷെ പെടാപാട് പെടണം ഒന്ന് ഒരുക്കൂട്ടി വരാന്‍. കുട്ടികളുടെ സ്കൂളും ബാക്കിയുള്ളവരുടെ ഓഫീസും ഏകകാലത്ത് കനിയണം. അസുഖങ്ങള്‍ക്ക് അവധി കൊടുക്കണം. ടിക്കറ്റുകള്‍ ശരിയാകണം. ബന്ധുക്കളുടെ കല്യാണം വിളികളില്‍ നിന്നു വിദഗ്ദ്ധമായി തലയൂരണം. പത്രക്കാരന്റെയും പാല്‍ക്കാരന്റെയും മുറുമുറുപ്പ് കേട്ടില്ലെന്ന് നടിക്കണം.
കുട്ടികളുടെ വെക്കേഷന് ഇത്തവണ എങ്ങോട്ടെങ്കിലും പോയേ പറ്റൂ എന്ന് വാമഭാഗത്തിന് നിര്‍ബ്ബന്ധം. അപ്പോളതാ ഓര്‍ക്കാപ്പുറത്തൊരു സ്ഥലം മാറ്റം, തിരിച്ചു നാട്ടിലേക്ക്. അതൊരു ഉപകാരമായി. പുതിയ സ്ഥലത്ത് ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് ഞങ്ങള്‍ സകുടുംബം തിരിച്ചു; ആന്‍ഡമാനിലേക്ക്. മറക്കാന്‍ പറ്റാത്ത ഒരു വെക്കേഷനായിരുന്നു അത്.
കെട്ടഴിഞ്ഞു വീണ മാലയിലെ പല വലിപ്പത്തിലുള്ള മുത്തുകള്‍ ചിതറിക്കിടക്കുന്നത് പോലെയുള്ള ഈ ദ്വീപ സമൂഹങ്ങളുടെ ആകാശക്കാഴ്ച അത്യാകര്‍ഷകമാണ്. ബര്‍മ്മ മുതല്‍ ഇന്തോനേഷ്യ വരെ
നീണ്ട് കിടക്കുന്ന ഈ ദ്വീപ സമുച്ചയം നമ്മള്‍ ഇനിയും കാണുകയോ കേള്‍ക്കുയോ ചെയ്യാത്ത ജീവജാലങ്ങളെക്കൊണ്ടും സസ്യ ലതാതികളെക്കൊണ്ടും സമ്പുഷ്ടമാണ്. തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലാണ് വിമാനത്താവളമുള്ളത്.
പരിഷ്കൃത(?) മനുഷ്യനുമായി സംവദിക്കാന്‍ കൂട്ടാക്കാത്ത നിരവധി കാട്ടു ജാതിക്കാരും ഇവിടെയുണ്ട്.വിഷം പുരട്ടിയ അമ്പുമായി എതിരിടുന്ന സെന്റിനല്‍സ് പോലെയുള്ളവര്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള ബ്രിട്ടീഷ് ക്രൂരതക്ക് പേരുകേട്ട സെല്ലുലാര്‍ ജയിലാണ് ഇവിടെ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണം. ജയിലിലെ മ്യുസിയവും തൂക്കുമരങ്ങളും, ചരിത്ര സംഭവങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോയും മറ്റും നോവിപ്പിക്കുന്ന അനുഭവങ്ങളായിരിക്കും, എല്ലാവര്‍ക്കും.
ചെറിയ കപ്പലുകളിലും ജങ്കാറുകളിലും മറ്റും നമുക്ക് ദ്വീപുകള്‍ തോറും സഞ്ചരിക്കാം. ബീച്ചുകള്‍ തോറും ഉല്ലസിച്ച് നടക്കാം.
ബാരട്ടാംഗ് ദ്വീപിലേക്ക് ഞങ്ങള്‍ നിലമ്പൂര്‍ വഴിയാണ് പോയത്!. ആന്‍ഡമാനില്‍ വണ്ടൂരും കാലിക്കട്ടും എല്ലാം ഉണ്ട്. നമ്മളോട് വലുതായി ചങ്ങാത്തം കൂടാത്ത ജരുവ വര്‍ഗ്ഗക്കാരെ ദൂരത്ത് നിന്ന് ഒരു നോക്ക് കാണാന്‍ ഒത്തു. പക്ഷെ ഇവിടെ ക്യാമറക്ക് കര്‍ശന വിലക്കായിരുന്നു.
ലോകത്ത് അപൂര്‍വമായി കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് മഡ് വൊള്‍കാനോ. സാധാരണ അഗ്നിപര്‍വതം പോലെ ഇവിടെ സ്പോടനമോ, ചൂടുള്ള ലാവയോ ഒന്നുമില്ല. കുഴമ്പു പരുവത്തിലുള്ള മണ്ണ് പുറത്തേക്ക് വന്നു കൊണ്ടിരിക്കും. ചിറകെട്ടി നിറുത്തിയാല്‍ മഡ് ബാത് നടത്താം. ഇന്‍ഡൊനേഷ്യയിലും മറ്റുമുള്ളവയെ അപേക്ഷിച്ച് ഇതൊരു പാവം പിടിച്ച മഡ് വൊള്‍കാനൊ ആണ് കേട്ടോ!
ബാരട്ടാംഗിലെ മറ്റൊരാകര്‍ഷണം ലൈം സ്റ്റോണ്‍ കേവ്സ് ആണ്. പ്രകൃതിയുടെ കരവിരുതില്‍ രൂപം കൊള്ളുന്ന കാത്സ്യം കാര്‍ബണേറ്റ് ശില്‍പ്പങ്ങള്‍ ഗുഹക്കുള്ളിലെ അരണ്ട വെളിച്ചത്തിലും അതി സുന്ദരമാണ്. ഒരു ചെറിയ വീഡിയോ ശ്രദ്ധിക്കുക:
ജിയോളജിസ്റ്റിന്റെ സ്വപ്നഭൂമിയാണ് ഇവിടം.
കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ!
കുട്ടികളുടെ വെക്കേഷന് ഇത്തവണ എങ്ങോട്ടെങ്കിലും പോയേ പറ്റൂ എന്ന് വാമഭാഗത്തിന് നിര്‍ബ്ബന്ധം. അപ്പോളതാ ഓര്‍ക്കാപ്പുറത്തൊരു സ്ഥലം മാറ്റം, തിരിച്ചു നാട്ടിലേക്ക്. അതൊരു ഉപകാരമായി. പുതിയ സ്ഥലത്ത് ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് ഞങ്ങള്‍ സകുടുംബം തിരിച്ചു; ആന്‍ഡമാനിലേക്ക്. മറക്കാന്‍ പറ്റാത്ത ഒരു വെക്കേഷനായിരുന്നു അത്.
കെട്ടഴിഞ്ഞു വീണ മാലയിലെ പല വലിപ്പത്തിലുള്ള മുത്തുകള്‍ ചിതറിക്കിടക്കുന്നത് പോലെയുള്ള ഈ ദ്വീപ സമൂഹങ്ങളുടെ ആകാശക്കാഴ്ച അത്യാകര്‍ഷകമാണ്. ബര്‍മ്മ മുതല്‍ ഇന്തോനേഷ്യ വരെ
നീണ്ട് കിടക്കുന്ന ഈ ദ്വീപ സമുച്ചയം നമ്മള്‍ ഇനിയും കാണുകയോ കേള്‍ക്കുയോ ചെയ്യാത്ത ജീവജാലങ്ങളെക്കൊണ്ടും സസ്യ ലതാതികളെക്കൊണ്ടും സമ്പുഷ്ടമാണ്. തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലാണ് വിമാനത്താവളമുള്ളത്.
| ആകാശക്കാഴ്ച |
| തുരുത്തുകളുടെ സാമ്രാജ്യം |
പരിഷ്കൃത(?) മനുഷ്യനുമായി സംവദിക്കാന്‍ കൂട്ടാക്കാത്ത നിരവധി കാട്ടു ജാതിക്കാരും ഇവിടെയുണ്ട്.വിഷം പുരട്ടിയ അമ്പുമായി എതിരിടുന്ന സെന്റിനല്‍സ് പോലെയുള്ളവര്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള ബ്രിട്ടീഷ് ക്രൂരതക്ക് പേരുകേട്ട സെല്ലുലാര്‍ ജയിലാണ് ഇവിടെ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണം. ജയിലിലെ മ്യുസിയവും തൂക്കുമരങ്ങളും, ചരിത്ര സംഭവങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോയും മറ്റും നോവിപ്പിക്കുന്ന അനുഭവങ്ങളായിരിക്കും, എല്ലാവര്‍ക്കും.
| സെല്ലുലാര്‍ ജയില്‍ |
ചെറിയ കപ്പലുകളിലും ജങ്കാറുകളിലും മറ്റും നമുക്ക് ദ്വീപുകള്‍ തോറും സഞ്ചരിക്കാം. ബീച്ചുകള്‍ തോറും ഉല്ലസിച്ച് നടക്കാം.
| ജങ്കാറില്‍ ബാരട്ടാംഗിലേക്ക് |
| നിലമ്പൂര്‍ ഇവിടെയും! |
| മഡ് വൊള്‍കാനൊ |
| മഡ് വൊള്‍കാനൊ |
ജിയോളജിസ്റ്റിന്റെ സ്വപ്നഭൂമിയാണ് ഇവിടം.
കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ!
Sunday, July 3, 2011
പുത്രോ രക്ഷതി...............
| എ ജെ |
ആറരയായിട്ടും വായ്പ അപേക്ഷകരുടെ തിരക്കവസാനിച്ചിട്ടില്ല. കാബിന് പുറത്ത് ഏറെ നേരമായി ഇരിക്കുന്നവരില്‍ ഒരു വൃദ്ധനും ഉണ്ട്.
തെല്ലു നേരമായി അയാള്‍ ഇരിപ്പു തുടങ്ങിയിട്ട്; മറ്റ് അപേക്ഷകരുടെയെല്ലാം ഊഴം കഴിഞ്ഞിട്ടു മതി എനിക്ക് എന്ന ഭാവത്തിലാണിരുപ്പ്. നരച്ചു നീണ്ട താടി; വിഷാദം മുറ്റിയ മിഴികള്‍. പഴയതെങ്കിലും വൃത്തിയുള്ള വേഷം.
ഒടുവില്‍ ഏതാണ്ട് ഏഴു മണിയോടെ, അയാളുടെ ഊഴം വന്നു. വിഷാദപൂര്‍ണമായ ഒരു പുഞ്ചിരിയോടെ അയാള്‍ ചോദിച്ചു: ‘സര്‍, താങ്കളുടെ ബാങ്കില്‍ വീട് പണയത്തിന്മേല്‍ വൃദ്ധജനങ്ങള്‍ക്കുള്ള ഒരു വായ്പയുള്ളതായി അറിഞ്ഞു. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് ഞാന്‍ വന്നത്.‘
റിവേര്‍സ് മോര്‍ട്ഗേജ് എന്ന തത്വത്തില്‍ നല്‍കുന്ന പ്രസ്തുത വായ്പയെപ്പറ്റി ഞാന്‍ വിശദീകരിച്ചു. "ഈ വായ്പയില്‍ വീട്ടിന്മേലുള്ള മുഴുവന്‍ അവകാശവും താങ്കള്‍ ബാങ്കിന് വിട്ട് തരികയാണ്. താങ്കളുടെയും ഭാര്യയുടെയും കാലശേഷം വസ്തു ബാങ്ക് ഏറ്റെടുക്കും. മക്കളോ മറ്റ് അവകാശികളോ വായ്പ മുഴുവനും പലിശ സഹിതം ഒന്നിച്ചു തിരിച്ചടച്ചാല്‍ മാത്രമേ വസ്തു അവര്‍ക്ക് കിട്ടുകയുള്ളൂ." അനന്തരാവകാശികള്‍ക്ക് വീട്ടില്‍ അവകാശം ഒന്നും ബാക്കി നില്‍ക്കില്ല എന്ന വിവരം അയാള്‍ക്ക് നേരത്തെ അറിയാം എന്ന് തോന്നി.
എത്ര രൂപ വായ്പ കിട്ടും എന്നായിരുന്നു അടുത്ത ചോദ്യം. നഗരത്തില്‍ നിന്ന് അല്‍പ്പമകന്ന്, ഒരു ചെറിയ വീട് വാങ്ങാനുള്ള തുക കിട്ടുമെന്നറിഞ്ഞപ്പോളാണ് അയാളുടെ മുഖം ഒന്നു വിടര്‍ന്നത്.
ഉള്ള വീട് മക്കള്‍ക്ക് കിട്ടാതാക്കി, പുതിയ വീട് തേടിപ്പോകുന്ന ഇയാള്‍ ഒരു ദുഷ്ടനാണോ എന്ന് ഒരു വേള ഞാന്‍ സംശയിച്ചു പോയി. എന്തിനാണ് പുതിയ വീട് എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അയാള്‍ തന്റെ കഥ പറഞ്ഞു:
തുഛമായ പെന്‍ഷന്‍ തുക കൊണ്ടാണ് അയാളുടെ കുടുംബം ജീവിക്കുന്നത്. മകള്‍ വിവാഹബന്ധം ഒഴിഞ്ഞ് വീട്ടില്‍ നില്‍പ്പാണ്. ചില്ലറ ട്യൂഷന്‍ എടുത്ത് അവള്‍ അച്ഛനെ സഹായിക്കുന്നു. മകനാണ് പ്രശ്നക്കാരന്‍. കുടിക്കാത്തപ്പോള്‍ ആള്‍ നല്ലവന്‍. മദ്യപാനം തുടങ്ങിയാല്‍ യാതൊരു നിയന്ത്രണങ്ങളും ഏശുകയില്ല. അമ്മയെയും അച്ഛനെയും അടിക്കും. മര്‍ദ്ദനം സഹിക്കാന്‍ പറ്റാതെ സ്വന്തം ഭാര്യയും കുഞ്ഞും ഉപേക്ഷിച്ചു പോയി.
‘എനിക്കവന്റെ തല്ലു കൊള്ളാന്‍ മടിയില്ല. പക്ഷെ അവന്റെ അമ്മയെ അവന്‍ തല്ലുന്നത് കാണുമ്പോള്‍ എന്റെ നെഞ്ച് കലങ്ങിപ്പോവുകയാണ്. അന്‍പത് കൊല്ലത്തെ വിവാഹ ജീവിതത്തില്‍ ഒരിക്കലും അവളെ ഞാന്‍ നുള്ളിപ്പോലും നോവിച്ചിട്ടില്ല.' കണ്ണീര്‍ തുടച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു: " ഞങ്ങള്‍ കിട്ടുന്ന തുകയ്ക്ക് ഒരു ചെറിയ വീട് വാങ്ങി അങ്ങോട്ട് മാറാനിരിക്കുകയാണ്. കുടിച്ചു കൂത്താടാന്‍ ഈ വീട് അവനും കൂട്ടുകാര്‍ക്കും വിട്ടു കൊടുക്കാം. ഞങ്ങളുടെ കാലശേഷം അവന്‍ വായ്പ അടക്കുകയോ ഈ വീട്ടിലേക്ക് വരികയോ എന്തു വേണമെങ്കിലും ആകട്ടെ. അതിനു മുന്‍പ് എന്റെ മകളെ ഒരു കരയ്ക്കാക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു." അയാള്‍ തേങ്ങി.
ഞാനയാളെ സമാധാനിപ്പിച്ച് അയച്ചു. കടലാസു പണികള്‍ ശരിയാക്കിയാല്‍ വളരെയെളുപ്പം വായ്പ പാസാക്കിക്കൊടുക്കാം എന്ന് ഉറപ്പും നല്‍കി.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും വന്നു, വെറും കയ്യോടെ.
തത്കാലം വായ്പാപദ്ധതി വേണ്ടെന്ന് വെച്ച വിവരം അറിയിക്കാനാണയാള്‍ വന്നത്. മകനെ ഒറ്റയ്കാക്കി വീട് മാറാന്‍ ഭാര്യ സമ്മതിക്കുന്നില്ലത്രെ! നമ്മളും കൂടി ഉപേക്ഷിച്ചാല്‍ മകന്‍ എന്തായിത്തീരും എന്നായിരുന്നു അവരുടെ ചോദ്യം!
---------------------------------------
Tuesday, April 26, 2011
തിരൂര്‍ ബ്ലോഗ് മീറ്റ് 17.04.2011
തുഞ്ചന്‍ പറമ്പിലെ ഉത്സവം
തുഞ്ചത്തെത്തിയാല്‍ ആര്‍ക്കും എഴുതാതിരിക്കാനാവില്ല തന്നെ. അതാണ് എഴുത്തച്ഛന്‍ ഇഫക്റ്റ്! ഓലയില്ലെങ്കില്‍ മുളയില്‍!
എന്തൊക്കെ പറഞ്ഞാലും, മുളങ്കൂട്ടത്തിന്റെ ഗാംഭീര്യം ഒന്നു വേറെത്തന്നെ.
ബ്ലോഗ് മീറ്റിലെ ഏറ്റവും ജനത്തിരക്കേറിയ ഭാഗം സജീവ്ജിയുടെ മേശക്കപ്പുറമായിരുന്നു. ഏറ്റവും നല്ല സ്മരണികയായിരുന്നു അദ്ദേഹം എല്ലാവര്‍ക്കും നല്‍കിയത്. ആ വര നോക്കൂ! വരക്കാനെടുക്കുന്ന സമയവും!
വധിക്കപ്പെട്ടവരുടെ സന്തോഷം കാണണോ? കേരള ഹ ഹ ഹ... യില്‍ കയറി നോക്കൂ.
ഇനി ചില ബ്ലോഗ് മീറ്റ് പരിചയപ്പെടുത്തലുകള്‍:
കൂടുതല്‍ വീഡിയോകള്‍ ഉടനെ യു ട്യുബിലാക്കുന്നതാണ്. ഇന്‍ഷാ അള്ളാ!
Wednesday, March 2, 2011
കുന്തെ ഹബ്ബ - അടിയാളരുടെ ആഘോഷം.
കുന്തെ ഹബ്ബ
കുടകിലെ ആദിവാസികളുടെ സവിശേഷമായ ഒരു ആചാരമാണ് “കുന്തെ ഹബ്ബ“ അല്ലെങ്കില്‍ “ബോഡു ഹബ്ബ”. ദൈവത്തെ തെറി വിളിക്കുന്ന ആഘോഷം എന്നാണ് ഈ വാക്കുകളുടെ ഏകദേശ പരിഭാഷ. വീരാജ് പേട്ട താലൂക്കിലെ തിത്തിമത്തി എന്ന ഗ്രാമത്തിലുള്ള ദേവര്‍പുര എന്ന സ്ഥലത്താണ് ഇത് കൊണ്ടാടുന്നത്. കുടകിലെ ചെറുപട്ടണമായ ഗോണിക്കുപ്പക്കടുത്താണ് ഈ സ്ഥലം. ദേവര്‍പുരയിലെ അയ്യപ്പ ക്ഷേത്രത്തിലാണ് ഇതിന്റെ ആഘോഷപൂര്‍ണമായ സമാപനം.
കേട്ടാല്‍, ഏഴു കുളി കഴിഞ്ഞാലും പോകാത്ത മുട്ടന്‍ തെറികളാണ് ഈ ആഘോഷത്തിന്റെ പ്രധാന ഇനം. ഇന്നും ഏതാണ്ട് അടിമകളെപ്പോലെ ജീവിച്ചു വരുന്ന ആദിവാസികള്‍ക്ക് ആരെയും ഭയക്കാതെ സര്‍വ സ്വാതന്ത്ര്യത്തോട് കൂടി പരസ്യമായി, തെറി തന്നെ ഉരുവിട്ട് നടക്കാനുള്ള വര്‍ഷത്തിലെ ഒരേ ഒരു അവസരമാണിത്.
ഈ ആചാരത്തിന്റെ പിന്നിലുള്ള ഒരു പ്രധാന ഐതിഹ്യം ഇപ്രകാരമാണ്: അയ്യപ്പന്‍ കര്‍ണാടകത്തിലെ ഒരു ഇഷ്ട ദൈവമാണ്. അദ്ദേഹം വനവാസിയായതു കൊണ്ട് ആദിവാസികള്‍ക്ക് പ്രിയങ്കരനുമാണ്. അദ്ദേഹമാണ് കാട്ടില്‍ അവരുടെ രക്ഷകനും വഴി കാട്ടിയും. ഒരിക്കല്‍ അവര്‍ അയ്യപ്പന്റെ കൂടെ ഉള്‍ക്കാട്ടില്‍ വേട്ടയാടിക്കോണ്ടിരിക്കെ, അവിടെയെത്തിയ ഭദ്രകാളിയോട് അയ്യപ്പന് ഇഷ്ടം തോന്നുകയും, അദ്ധേഹം കാളിയോടൊപ്പം അപ്രത്യക്ഷനാവുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട വനവാസികള്‍ കാട്ടില്‍നിന്നു പുറത്തു കടക്കാന്‍ വഴി കാണാതെ ഉഴന്നു. നിരാശരായ അവര്‍ ഉച്ചത്തില്‍ ഭര്‍ത്സനങ്ങള്‍ ചൊരിഞ്ഞ് ദൈവങ്ങളോടുള്ള കോപം തീര്‍ക്കാന്‍ ശ്രമിച്ചു. പിന്നെ അതൊരു ആചാരമായി!
എല്ലാ വര്‍ഷവും മെയ് മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച ഈ ആചാരത്തിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. പക്ഷേ തലേന്നു തന്നെ, തെറിയുടെ പൂരം തുടങ്ങും! കുടിച്ചു പൂക്കുറ്റിയാവാത്ത ആരെയും ഈ ഉത്സവത്തില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല; ആണായാലും, പെണ്ണായാലും! ഇവരുടെ വേഷങ്ങള്‍ക്കുമുണ്ട് പ്രത്യേകത.
പുരുഷന്മാര്‍ കൂടുതലും സ്ത്രീ വേഷത്തിലായിരിക്കും. സാരി, പാവാട, സാല്‍വാര്‍ കമ്മീസ് എന്നിവക്കു പുറമെ, ജെട്ടിയും ബ്രേസിയറും മാത്രമണിഞ്ഞ സ്ത്രീ വേഷക്കാരും അപൂര്‍വമല്ല. ചിലര്‍ കയ്യില്ലാത്ത ബനിയന്‍ തല തിരിച്ച് കാലിലൂടെ ജട്ടിക്ക് പുറത്തു ധരിച്ച് കണ്ടു. പലരും കയ്യില്‍ എല്ലോ, കമ്പിന്‍ കഷണമോ പിടിച്ചിട്ടുമുണ്ടാകും. ഒരാള്‍ ചക്കയുടെ ഉള്ള് തുരന്ന് വൃത്തിയാക്കിയ ശേഷം, മടല്‍ ഹെല്‍മറ്റ് മാതിരി, ധരിച്ചു കണ്ടു. കണ്ണിന്റെ സ്ഥാനത്ത് രണ്ട് സുഷിരങ്ങളുമുണ്ട്.
കാലോചിതമായ പരിഷ്കാരങ്ങള്‍ ഇവരുടെ വേഷത്തിലും കാണാം. പണ്ട് ചപ്പില കൊണ്ട് മറച്ച ഉടലും കരി വാരിത്തേച്ച മുഖവും ആയിരുന്നു വേഷം. ഇന്ന് തലയില്‍ വിഗ്ഗും, കൂളിംഗ് ഗ്ലാസും, മുഖം മൂടികളും സാധാരണമാണ്. മുഖത്തും ദേഹത്തും പെയിന്റ് കൊണ്ടുള്ള അലങ്കാരങ്ങളും കാണാം. എന്നാലും സ്ത്രീ വേഷമായിരിക്കും അധികവും. കുറുംബരും പണിയരും പിന്നെ മറ്റു ചില്ലറ ആദിവാസികളും ഈ ആഘോഷത്തില്‍ അത്യുത്സാഹത്തോടെ പങ്കെടുക്കുന്നു.
പഴയ ഡ്രം, പാട്ട, കുപ്പി, വാദ്യങ്ങള്‍ അങ്ങനെ ഒച്ചയുണ്ടാക്കുന്ന എന്തും അകമ്പടി മേളത്തിനുപയോഗിക്കുന്നു. തലേന്നു മുതല്‍ ഇവര്‍ ടൌണിലെ കടകളില്‍ നിന്ന് പിരിവ് തുടങ്ങിയിട്ടുണ്ടാവും. വ്യഴാഴ്ച ഉച്ചയോടെ ഇവര്‍ ദേവര്‍പുരയിലെ അയ്യപ്പക്ഷേത്രത്തിലൊത്ത് കൂടുന്നു.അമ്പലത്തിന്‍ ചുറ്റും മണ്ടിക്കൊണ്ട്, പിന്നെ തെറിയഭിഷേകമാണ്. പലരും ദൈവങ്ങളേക്കളധികം തെറി പറയുന്നത് സ്വന്തം മുതലാളിമാരെയാണ്. വര്‍ഷം മുഴുവന്‍ അവര്‍ക്ക് ലഭിച്ച ആട്ടും തുപ്പും പലിശ സഹിതം തിരിച്ചു കൊടുക്കുവാന്‍ സ്വാതന്ത്ര്യമുള്ള ഒരേ ഒരു ദിവസമാണിത്.
എല്ലാ തെറികളും തുടങ്ങുന്നത് “കുന്തേ, ഒന്തേ ദിവസ” എന്ന വായ്ത്താരിയോട് കൂടിയായിരിക്കും. (അര്‍ത്ഥം: കുന്തെ, ഒരൊറ്റ ദിവസം മാത്രം!) നാളെത്തേക്ക് ഈ സ്വാതന്ത്ര്യം നീണ്ടു നില്‍ക്കുകയില്ല എന്ന നിരന്തരമായ ഓര്‍മ്മപ്പെടുത്തലായിരിക്കും ഇത്. അല്ലെങ്കില്‍ ഇന്നത്തോടു കൂടി പറയാവുന്നത്രയും പറഞ്ഞ് തീര്‍ക്കുവാന്‍ സ്വയം ഉത്സാഹിപ്പിക്കുവാനുമായിരിക്കാം. പഴയ കാലത്ത് നമ്മുടെ നാട്ടിലും നടപ്പുണ്ടായിരുന്ന “പുലപ്പേടി, മണ്ണാപ്പേടി” മുതലായ ആചാരങ്ങളെയാണ് ഈ ഒരു ദിവസത്തെ സ്വാതന്ത്ര്യം ഓര്‍മപ്പെടുത്തുന്നത്.
അമ്പലത്തിലെ ഒരു വൃക്ഷത്തിന് ചുറ്റും മണിക്കൂറുകളോളം ആടിപ്പാടി അവശരായവര്‍ പിന്നെ പൊയ്‌വേഷങ്ങള്‍ ഉപേക്ഷിച്ച് ദൈവത്തിന്റെ മുന്നില്‍ സാഷ്ടാംഗം നമസ്കരിച്ച് തെറികള്‍ക്കെല്ലാം മാപ്പിരക്കുന്നു. പിരിവില്‍ നിന്നൊരംശം കാണിക്കയിടുകയും ചെയ്യുന്നു.
കുടകിലെ ആദിവാസികളുടെ കൊടുങ്ങല്ലൂര്‍ ഭരണി എന്ന നിലയില്‍ മാത്രം ഇതിനെ കണ്ടാല്‍ പോര എന്നാണ് തോന്നുന്നത്. അടിച്ചമര്‍ത്തപ്പെട്ട ഒരു ജന വിഭാഗത്തിന്റെ വികാര വിസ്പോടനമാണിവിടെ സംഭവിക്കുന്നത്. ഈയിടെയായി കൂടുതല്‍ സംഘടിതമായാണ് ഈ ഉത്സവത്തിന്റെ നടത്തിപ്പ്. ആദിവാസികളില്‍ സംഘ ബോധം ഉണര്‍ത്താന്‍ ഈ ആചാരം പര്യാപ്തമാണോ?

Wednesday, January 19, 2011
ബകന്‍
അങ്ങനെ ഒടുവില്‍ ബകാസുരന്‍ വീണു.
യാമങ്ങളോളാം നീണ്ട മുഷ്ടിയുദ്ധത്തിന് ശേഷം.
ഒരു വന്മല പോലെ; കാട്ടുപന പോലുള്ള കൈകാലുകള്‍ പരത്തി വെച്ക്ഹ്,
ബകന്‍ വെറും മണ്ണില്‍ തളര്‍ന്ന് കിടന്നു.അടഞ്ഞു പോയ മിഴികള്‍ പണിപ്പെട്ട്
തുറന്നപ്പോള്‍ തലക്കല്‍ ഉദ്ധതനായി, കാല്‍ കവച്ച് വെച്ച് നില്‍ക്കുന്ന ഭീമനെ അയാള്‍ കണ്ടു.
ഭീമന്റെ വൃകസമാനമായ ഒതുങ്ങിയ വയറാണ് ആദ്യം ദൃഷ്ടിയില്‍ പെട്ടത്. പിഴുതെടുത്ത വന്മരം
അപ്പോഴും ഭീമന്‍ ഒറ്റക്കൈയ്യാല്‍ മുറുക്കിപ്പിടിച്ചിരുന്നു.
ബകന് വൃകോദരനെ നോക്കി പുഞ്ചിരി തൂകാതിരിക്കാനായില്ല. ക്ഷീണിച്ച് സ്വരത്തില്‍ അയാള്‍ മൊഴിഞ്ഞു:
"അല്ലയോ, മഹാനുഭാവ! എനിക്ക് മോക്ഷമാര്‍ഗ്ഗം തുറന്നു തന്ന അങ്ങേക്ക് അനേക കോടി പുണ്യം ലഭിക്കുമാറാകട്ടെ!
പക്ഷെ, എന്റെ രാക്ഷസാചാരങ്ങള്‍ അധമവൃത്തികളായി അങ്ങ് കരുതരുത്. മനുഷ്യ നിയമങ്ങള്‍ അനുസരിക്കുവാന്‍
ഞങ്ങള്‍ ബാദ്ധ്യസ്ഥരല്ലെന്ന് അങ്ങേക്കും അറിയാമല്ലോ? എന്നിട്ടും കേവലം ഒരു വണ്ടി വിഭവങ്ങളിലേക്ക് ഞാനെന്റെ വിശപ്പിനെ
ചുരുക്കി, മനുഷ്യര്‍ക്ക് ആശ്വാസം കൊടുക്കാന്‍ ശ്രമിച്ചു. ഇഷ്ടപ്പടി ഭക്ഷണം നേടാന്‍ എനിക്കൊരു പ്രയാസവും ഉണ്ടായിരുന്നില്ല.
എന്നിട്ടിപ്പോള്‍ നന്ദി കെട്ടവര്‍ താങ്കളെ തേടിപ്പിടിച്ച് എനിക്കെതിരെ തിരിച്ചിരിക്കുന്നു. ഇല്ല, മഹാത്മാവേ, എനിക്ക്, അങ്ങയോടൊരു കന്മഷവും ഇല്ല. പക്ഷെ, കരാര്‍ തെറ്റിച്ച്, എനിക്കുള്ള ഭക്ഷണം മുടക്കുക മാത്രമല്ല, എന്നെ വധിക്കാന്‍ ഗൂഡാലോചന നടത്തുകയും ചെയ്ത ഈ മനുഷ്യരോട് എനിക്കിനി ഒരു മമതയും ഇല്ല. എന്റെ നഷ്ടപ്പെട്ട ആസ്വാദനങ്ങളെച്ചൊല്ലി മാത്രമേ എനിക്ക് ഖേദമുള്ളൂ. അവ തിരിച്ച് പിടിക്കാന്‍ എനിക്ക് ആശയുണ്ട്.
അങ്ങ് എനിക്കൊരു വരം നല്‍കാന്‍ കനിവ് കാണിക്കണം.അങ്ങയുടെ വംശാവലികള്‍ അവസാനിക്കുന്നത് വരെ ഞാനിനി മനുഷ്യ ലോകത്തിലേക്കില്ല. അതിനു ശേഷംതിരിച്ചു വരാനും, എന്റെ രാക്ഷസധര്‍മ്മങ്ങള്‍ നിര്‍ബാധം അനുഷ് ഠിക്കുവാനും അങ്ങെന്നെ അനുവദിക്കണം."
ഭീമന്‍ ഒരു മാത്ര ആലോചിച്ചു, മാനവകുലത്തിന്റെ കൃതഘ്നതയെപ്പറ്റി നിരന്തരം ബോദ്ധ്യപ്പെട്ടിട്ടുള്ള തനിക്ക് ബകന്റെ ആവശ്യം തികച്ചും ന്യായമായേ തോന്നുന്നുള്ളൂ. "ശരി, നിനക്ക് തിരിച്ച് വരാന്‍ ഞാന്‍ അവസരം തരാം. പക്ഷെ, നിനക്ക് ലഭിക്കാന്‍ പോകുന്ന മോക്ഷം വെടിഞ്ഞ് വെറും പ്രതികാരത്തിന് വേണ്ടി തിരിച്ചു വരുന്നതിനെന്തര്‍ത്ഥം? മോക്ഷപ്രാപ്തിക്ക് ശേഷവും നിനക്ക് തിരിച്ചു വരാം. അരൂപിയായി.
കലികാലത്തിന്റെ ഒടുവിലെ പാദത്തില്‍, ഭാരതവര്‍ഷത്തിന്റെ തെക്കെയറ്റത്ത്, വിന്ധ്യനും തെക്ക്, കേരളം എന്ന ഒരു ഭൂവിഭാഗം നിലവില്‍ ഉണ്ടാവും. അറിവിന്റെ അഹങ്കാരവുമായി മത്തു പിടിച്ച് നടക്കുന്ന ഒരു പറ്റം ജനങ്ങളായിരിക്കും ഇവിടത്തെ അന്തേവാസികള്‍. ലഹരിയിലും സ്ത്രിസുഖങ്ങളിലും ആണ്ടു മുങ്ങുന്ന ഇവര്‍ കപട സദാചാരത്തിന്റെ മുഖം മൂടിയണിഞ്ഞായിരിക്കും എപ്പോഴും നടക്കുന്നത്. ഒരു പറ്റം കൊടികള്‍ക്ക് കീഴില്‍ വിരുദ്ധ ചേരികളിലായി അവര്‍ പരസ്പരം പട വെട്ടിക്കൊണ്ടിരിക്കും. കുങ്കുമം ചുമക്കുന്ന ഗര്‍ദ്ദഭത്തെപ്പോലെ ഇവര്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള കൊടികള്‍ ചുമന്ന് കൊണ്ട് നടക്കും. കൊടിയെന്തിനെന്നോ, പടവെട്ടുന്നതെന്തിനെന്നോ അവര്‍ക്കറിയില്ല, അറിയാനൊട്ടാഗ്രഹവും ഇല്ല. കൊല്ലുന്നവനറിയില്ല, എന്തിനാണ് താന്‍ കൊല്ലുന്നതെന്ന്; കൊല്ലപ്പെട്ടവനറിയില്ല എന്തിനാണ് ചത്തതെന്ന്.
അരൂപിയായി വന്ന് നീ ഇവരെ ആവേശിക്കുക. ഓരോ കൊടിയിലും മാറി മാറി പാര്‍പ്പുറപ്പിക്കുക. അപരന്റെ കൊടിക്കീഴിലുള്ളവരെ കൊന്ന് വീഴ്ത്തുവാന്‍ അവരെ ഉപദേശിക്കുക. നിനക്ക് കാണാം അതിലെ വഴി നടക്കുന്നവരെപ്പോലും കൊല്ലാന്‍ വാളോങ്ങി അവര്‍ ഓടുന്നത്. അക്രമം അവര്‍ക്ക് വളരെ ഇഷ്ടമാണ്. ആരും അറിയരുതെന്ന് മാത്രം. ചെറിയ ഒരു പ്രോത്സാഹനം കൊടുത്താല്‍ മാത്രം മതി. അവര്‍ ഇനിയും നിരര്‍ത്ഥകമായി പരസ്പരം കൊന്നു വീഴ്ത്തട്ടെ. ഈ ജനതതി മുഴുവന്‍ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടാലും ഒന്നും സംഭവിക്കാനില്ല. ലോകം അത്രയും നന്നാവുകയേ ഉള്ളൂ.
അരൂപിയായതിനാല്‍, കൊന്നവരെ തിന്നു തീര്‍ക്കേണ്ട ബാദ്ധ്യത പോലും നിനക്കില്ല്ല.നിന്റെ അസ്തിത്വം ആര്‍ക്കും തിരിച്ചറിയാനും ആവുകയില്ല. രാക്ഷസാചാരത്തില്‍ മറഞ്ഞിരുന്നാക്രമിക്കുന്നതിന് കുഴപ്പമില്ലല്ലോ! മനുഷ്യ കുലത്തില്‍ പിറന്നു പോയ ഈ അധമ ജീവികളെ യഥേഷ്ടം ഉന്മൂലനം ചെയ്തു കൊള്ളുക. നിന്റെ സാന്നിദ്ധ്യം പോലും ആരും സംശയിക്കുകയില്ല. വിജയീഭവ!
സന്തുഷ്ടചിത്തനായി ബകന്‍ സമാധിയായി.
പിന്നെയുള്ളതെല്ലാം ചരിത്രം.
Sunday, November 21, 2010
മരണാഘോഷം
പ്രഭാത സവാരിക്കിറങ്ങിയവരാണാദ്യം കണ്ടത്. കള്ളു ഷാപ്പിനപ്പുറത്തെ വളവില്‍ ഒരാള്‍ ഏങ്കോണിച്ച് കിടക്കുന്നു. ജീവനില്ല. മുഷിഞ്ഞ വേഷം, അതിലും മുഷിഞ്ഞ തോള്‍ സഞ്ചിയും, മാസങ്ങളായി ഷേവു ചെയ്യാത്ത മുഖവും. മരണത്തിന്റെ മണത്തേക്കാളേറെ പുളിച്ച കള്ളിന്റെ വാടയായിരുന്നു, അയാള്‍ക്ക്. അവിടെ കൂടി നിന്നവര്‍ പിറുപിറുത്തുകൊണ്ട് പതുക്കെ പിരിഞ്ഞ് പോയി. "നാശം, മിനക്കെടുത്താന്‍ ഓരോന്ന് വലിഞ്ഞു കയറി വരും; ഇവനൊന്നും മോന്തിച്ചാവാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ?"
വഴിപോക്കരെല്ലാം ശവത്തെ പ്രാകിക്കൊണ്ട് കടന്നു പോയി. പിന്നെയെപ്പോഴൊ, സ്ഥലത്തെ യുവജന ക്ലബ്ബ്കാര്‍ ശവത്തെ ഏറ്റെടുത്തു. പോലീസുകാരെ വിളിച്ചതും, ശവം മോര്‍ച്ചറിയിലെത്തിച്ചതും അവരാണ്. കള്ള് അവരുടെയും വീക് നെസ്സ് ആയിരുന്നല്ലോ!
ശവം പൊക്കിയെടുത്ത് വണ്ടിയില്‍ വെക്കുമ്പോഴാണ് ആ തോള്‍ സഞ്ചി താഴെ വീണതും, മുഷിഞ്ഞ കടലാസ് കെട്ട് പുറത്തേക്ക് തെറിച്ചതും.ചെറുപ്പക്കാരിലൊരാള്‍ അതെടുത്ത് നോക്കി. വില കുറഞ്ഞ കടലാസില്‍ കുനുകുനാ എഴുതിക്കൂട്ടിയ കുറച്ചു കവിതകള്‍! അയാള്‍ വലിയ കവിതാപ്രേമിയൊന്നും ആയിരുന്നില്ല. അതിനാല്‍ കടലാസുകെട്ട് അയാളുടെ പാന്റിന്റെ പിന്‍ പോക്കറ്റില്‍ തത്കാലം വിശ്രമിച്ചു. അനാഥ ശവത്തെ വേണ്ട പോലെ കൈകാര്യം ചെയ് ത സംതൃപ്തിയില്‍ അവര്‍ പിരിഞ്ഞു.
വൈകിട്ടത്തെ കുടിവട്ടം കേമമായിരുന്നു. ഒരു നല്ല കാര്യം ചെയ്ത ആവേശത്തിലായിരുന്നു മെമ്പര്‍മാര്‍ എല്ലാവരും. കുടി കുറെ മൂത്തപ്പോളാണ് നമ്മുടെ ചങ്ങാതിക്ക് കടലാസിന്റെ ഓര്‍മ വന്നത്. അയാള്‍ അതെടുത്ത് കൂട്ടത്തിലെ കവിക്കേല്‍പ്പിച്ചു കൊടുത്തു. കവി അവ ഓരോന്നായി ഉച്ചത്തില്‍ ചൊല്ലാനും തുടങ്ങി.
കുടിയും ആലാപനവും കുറെ മുന്നേറിയപ്പോഴാണ് ഒരുത്തന് സംശയം! അല്ല, നമ്മള്‍ ഒരു കവിയെയല്ലെ ആരുമറിയാതെ ധര്‍മാശുപത്രിയിലെ മോര്‍ച്ചറിയില്‍ കൊണ്ടു പോയി തള്ളിയത്? കവിക്ക് പറഞ്ഞതല്ലെ കള്ളുകുടി! നമ്മളദ്ദേഹത്തെ വേണ്ടത്ര ബഹുമാനിച്ചില്ലല്ലോ! പരിഹാരം ചെയ്യണം. നാലുപേരറിയെ നമുക്ക് കവിയുടെ ശവ സംസ്കാരം നടത്തണം.
എല്ലാവര്‍ക്കും സമ്മതം.
പക്ഷെ, ഒരു പ്രശ്നം. കവിയുടെ പേരെന്താണെന്നൊരു പിടിയുമില്ല. ബാക്കി വിവരങ്ങളെപ്പറ്റി പിന്നെ പറയേണ്ടല്ലോ! നാട്ടിലൊക്കെ പരതിയിട്ടും ഒരു രക്ഷയുമില്ല! ഒടുവില്‍ ഒരു ഷീറ്റിന്റെ പുറകില്‍ വൃത്തി കെട്ട കയ്യക്ഷരത്തില്‍ നാണപ്പന്‍ എന്ന് എഴുതിയിരുന്നത് ആരോ കണ്ട് പിടിച്ചു. അങ്ങനെ പേരിന്റെ പ്രശ്നം തത്ക്കാലം പരിഹരിച്ചു. മറ്റു വിശദാംശങ്ങള്‍ തത്കാലം ഒഴിവാക്കാം എന്നും തീരുമാനമായി. അവധൂതനെപ്പോലെ ജീവിച്ച കവി എല്ലാവരില്‍ നിന്നും, തന്നില്‍ നിന്നു പോലും ഓടിയൊളിക്കുകയായിരുന്നു എന്ന് വെച്ചു കാച്ചാം!
ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം മുതലായ നൂലാമാലകള്‍ കഴിയാന്‍ ഇനിയും രണ്ട് ദിവസം കഴിയുമെന്ന് കേട്ടപ്പോല്‍ സംഘത്തിന് സമാധാനമായി. പബ്ലിസിറ്റിക്ക് ഇഷ്ടം പോലെ സമയമുണ്ടല്ലോ! പിന്നെ, പത്രക്കാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ചാനലുകാര്‍ എല്ലാവരും നിരന്നു. അനാഥ ശവം ഒരു നാളു കൊണ്ട് മഹാകവി നാണപ്പനായി മാറി. അഴിഞ്ഞുലഞ്ഞ തലമുടിയുമായി, പരേതന്റെ ഭാര്യ പോലും ചാനലില്‍ നിറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി പ്രതിനിധിയെ പറഞ്ഞയച്ചു. പക്ഷെ, ആചാര വെടിക്ക് അനുമതി ഉണ്ടായില്ല.
ശവമടക്ക് കേമമായിരുന്നു. അതിലിടക്ക് അനാഥ ശവത്തിന് വില പറഞ്ഞുറപ്പിച്ചിരുന്ന പ്രൈവറ്റ് മെഡിക്കല്‍ കോളേജുകാര്‍ ചില കുത്തിത്തിരുപ്പിനെല്ലാം ശ്രമിച്ചെങ്കിലും, ക്ലബ്ബുകാരുടെ സമര്‍ത്ഥമായ ഇടപെടല്‍ കാരണം അവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.
ഭാഗ്യത്തിന് അന്നു തിരഞ്ഞെടുപ്പോ, ബോംബേറോ ഒന്നും ഉണ്ടായില്ല. അതിനാല്‍ പത്രങ്ങളിലും ചാനലുകളിലും നാണപ്പന്‍ നിറഞ്ഞു നിന്നു.
പിറ്റേന്നത്തെ കുടിവട്ടത്തിലേക്കാണ് താടി നീട്ടി വളര്‍ത്തിയ, ക്ഷുഭിതനായ ഒരാള്‍ കടന്നു വന്നത്.
ആരാ? സാമാന്യം പിപ്പിരിയായിക്കഴിഞ്ഞിരുന്ന ക്ലബ്ബ് കവി ഒരു ചോദ്യമെറിഞ്ഞു,
ഞാന്‍. കവി നാണപ്പന്‍. നിങ്ങളെല്ലാവരും കൂടി എന്നെ ഇന്നലെ കുഴിച്ചിട്ടു,
അതെ. തനിക്ക് ഇനിയെന്ത് വേണം? വേണ്ടത്ര പബ്ലിസിറ്റി ഞങ്ങള്‍ സംഘടിപ്പിച്ചു തന്നില്ലേ?
നല്ല പബ്ലിസിറ്റി. എടോ, ഒരു തുള്ളി കുടിക്കാത്ത ഞാനിപ്പോള്‍ അടിച്ചു പൂസായി വഴിയില്‍ കിടന്നു ചത്തു എന്നായി. നിങ്ങളെല്ലാവരും കൂടി ആരെയാണ് കൊന്ന് കുഴിച്ചിട്ടത് എന്ന് വല്ല വിവരവും ഉണ്ടോ? എവിടുന്ന് തപ്പിയെടുത്തു, നിങ്ങളെന്റെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ പെണ്ണിനെ? വീട്ടിലെത്തിയാല്‍ ഞാനെന്റെ ഭാര്യയോടെന്തു പറയും? മക്കളെന്നെപ്പറ്റി എന്തു കരുതും?
ഇനിയിപ്പോള്‍ രണ്ട് വഴിയേയുള്ളൂ. ക്ലബ് കവി ഇടപെട്ടു. ഒന്നുകില്‍ നിങ്ങള്‍ പരേതനാവാന്‍ സമ്മതിക്കുക. ബാക്കി ഞങ്ങള്‍ കൈകാര്യം ചെയ്തു കൊള്ളാം. ഇരു ചെവി അറിയാതെ തന്നെ കൊന്നു കുഴിച്ചു മൂടിത്തരാം. അല്ലെങ്കില്‍ തത്കാലം നിങ്ങളുടെ ഐഡന്റിറ്റി മൂടി വെച്ച് മിണ്ടാതിരിക്കുക. ഏതാനും മാസങ്ങള്‍ ക്ഷമിച്ചിരുന്നാല്‍ പൊതുജനം എല്ലാം മറക്കും. അതു വരെ വല്ല തൂലികാ നാമത്തിലും എഴുത്.
കവി എന്തോ പ്രതിഷേധിക്കാനാഞ്ഞു. പക്ഷെ, ഒരൊറ്റ ചോദ്യത്തിലയാളൊതുങ്ങി.
"നിനക്കെന്താ, അയ്യപ്പനാകണോ?".
Original post at:

Subscribe to:
Posts (Atom)